യുവമോർച്ചയുടെ കാളയുമായുള്ള പ്രതിഷേധം; മതവികാരം വ്രണപ്പെടുത്തിയെന്ന് യൂത്ത് കോൺഗ്രസ്..
യുവമോർച്ചാ പ്രവർത്തകർ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതിയിലേക്ക് കാളയെ ഉപയോഗിച്ച് നടത്തിയ പ്രതിഷേധം വലിയ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. ഹിന്ദു വിശ്വാസമനുസരിച്ച് ശിവൻ്റെ വാഹനമായ കാളയെ പ്രതിഷേധത്തിനായി ഉപയോഗിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് കാട്ടാക്കട മണ്ഡലം വൈസ് പ്രസിഡൻ്റ് ഗൗതം കാട്ടാക്കട സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി.
https://googleads.g.doubleclick.net/pagead/ads?client=ca-pub-2075534935907280&output=html&h=280&slotname=4274790928&adk=2212941908&adf=3662148720&pi=t.ma~as.4274790928&w=793&fwrn=4&fwrnh=100&lmt=1756193150&rafmt=1&format=793×280&url=https%3A%2F%2Fmediamangalam.com%2F7082604-news-about-youth-congress-complaint-against-yuvamorcha-for-using-bull-lord-shiva-vehicle-for-protest-against-rahul-mamkootathil%2F&host=ca-host-pub-2644536267352236&fwr=0&fwrattr=true&rpe=1&resp_fmts=3&wgl=1&uach=WyJXaW5kb3dzIiwiMTkuMC4wIiwieDg2IiwiIiwiMTM5LjAuNzI1OC4xMzkiLG51bGwsMCxudWxsLCI2NCIsW1siTm90O0E9QnJhbmQiLCI5OS4wLjAuMCJdLFsiR29vZ2xlIENocm9tZSIsIjEzOS4wLjcyNTguMTM5Il0sWyJDaHJvbWl1bSIsIjEzOS4wLjcyNTguMTM5Il1dLDBd&abgtt=7&dt=1756193149997&bpp=1&bdt=406&idt=131&shv=r20250821&mjsv=m202508210101&ptt=9&saldr=aa&abxe=1&cookie=ID%3Dd8b46af583e409da%3AT%3D1756191154%3ART%3D1756191154%3AS%3DALNI_MaTqhQ9N_5VrBBKmK941eM6EdyC0w&eo_id_str=ID%3Dc4025419b126247b%3AT%3D1756191154%3ART%3D1756191154%3AS%3DAA-AfjZb_KjfnV-dxV00bl1yi5m_&prev_fmts=0x0%2C793x280&nras=1&correlator=7689467890680&frm=20&pv=1&u_tz=330&u_his=1&u_h=864&u_w=1536&u_ah=816&u_aw=1536&u_cd=24&u_sd=1.25&dmc=4&adx=145&ady=1684&biw=1521&bih=730&scr_x=0&scr_y=0&eid=31093850%2C31094244%2C42532523%2C95362656%2C95368764%2C95369207%2C95369704%2C95344790%2C95359266&oid=2&pvsid=6461865629338319&tmod=917053301&uas=0&nvt=3&fc=1920&brdim=0%2C0%2C0%2C0%2C1536%2C0%2C1536%2C816%2C1536%2C730&vis=1&rsz=%7C%7CpEebr%7C&abl=CS&pfx=0&fu=128&bc=31&bz=1&td=1&tdf=2&psd=W251bGwsbnVsbCxudWxsLDNd&nt=1&pgls=CAEaBTYuOC4y~CAEQBBoHMS4xNTEuMA..&ifi=3&uci=a!3&btvi=2&fsb=1&dtd=136
വേനൽച്ചൂടിൽ കിലോമീറ്ററുകളോളം കാളയെ മൂക്കുകയറിട്ട് വലിച്ചിഴച്ച് നടത്തിയതും, മൃഗത്തോട് ക്രൂരത കാണിച്ചതും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടാതെ, കാളയുടെ മുഖത്ത് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ചിത്രം പതിച്ചതും പ്രതിഷേധത്തിൻ്റെ ഭാഗമായിരുന്നു.
മുൻ മാധ്യമപ്രവർത്തകയും അഭിനേതാവുമായ റിനി ആൻ ജോർജ് യുവ നേതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണത്തോടെയാണ് ഈ വിവാദങ്ങൾക്ക് തുടക്കമായത്. ഒരു യുവ നേതാവ് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും റിനി ആൻ ജോർജ് വെളിപ്പെടുത്തി. പേര് പറയാതെയായിരുന്നു വെളിപ്പെടുത്തലുകളെങ്കിലും ആരോപണങ്ങൾ രാഹുൽ മാങ്കൂട്ടത്തിനെതിരെയാണെന്ന് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചകൾ ഉയർന്നിരുന്നു.
തുടർന്ന് എഴുത്തുകാരിയായ ഹണി ഭാസ്കരനും രാഹുൽ മാങ്കൂട്ടത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ഹണി ഭാസ്കരൻ രാഹുലിനെ ‘രാഷ്ട്രീയ മാലിന്യം’ എന്ന് വിശേഷിപ്പിക്കുകയും, ഇത് തുറന്നുകാട്ടിയത് യൂത്ത് കോൺഗ്രസ് നേതാക്കൾ തന്നെയാണെന്നും ആരോപിച്ചു. ഇതോടൊപ്പം, ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതുൾപ്പെടെ കൂടുതൽ ആരോപണങ്ങളും രാഹുലിനെതിരെ ഉയർന്നുവന്നു.
ഈ ആരോപണങ്ങളെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കുകയും, തുടർന്ന് കോൺഗ്രസിൻ്റെ പ്രാഥമികാംഗത്വത്തിൽ നിന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.