തിരൂർ റെയിൽവെ സ്റ്റേഷനിലെ ലിഫ്റ്റിൽ കുട്ടികളടക്കം ഏഴ് പേർ കുടുങ്ങി..
തിരൂർ റെയിൽവെ സ്റ്റേഷനിൽ യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങി. കുട്ടികളടക്കം 7 പേർ ലിഫ്റ്റിലുണ്ടായിരുന്നു. ഒരു മണിക്കൂറോളം ഇവർ ലിഫ്റ്റിനുള്ളിൽ കുടുങ്ങി. റെയിൽവെ പൊലീസ് ഉടനെ എത്തിയെങ്കിലും ലിഫ്റ്റ് തുറക്കാനായില്ല. തുടർന്ന് ടെക്നീഷ്യന്മാരെ വിളിച്ചു.
തുടർന്ന് ലിഫ്റ്റ് പൊളിച്ചു പുറത്തിറക്കാനുള്ള ശ്രമം തുടങ്ങി. യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും നൽകി. ലിഫ്റ്റ് പൊളിക്കാനുള്ള ശ്രമത്തിനിടെ ആദ്യം വിടവുണ്ടാക്കിയാണ് വെള്ളവും ഭക്ഷണവും നൽകിയത്. തിരുവനന്തപുരം സ്വദേശികളായ അഞ്ചംഗ കുടുംബവും മഞ്ചേരി കാവനൂർ സ്വദേശികളായ രണ്ട് പേരുമാണുണ്ടായിരുന്നത്. രാവിലെ 10.15ഓടെയാണ് യാത്രക്കാർ ലിഫ്റ്റിൽ കുടുങ്ങിയത്. എല്ലാവരെയും സുരക്ഷിതരായി പുറത്തെത്തിച്ചു.