പാലക്കാടേക്ക് വന്ന് കയറിയവനും കൊണ്ടുവന്നവനും മുങ്ങി… കോൺഗ്രസിൽ രാഹുലിനെതിരെ രൂക്ഷ വിമർശനം..

പാലക്കാട് കോൺഗ്രസിൽ രാഹുലിനെതിരെ രൂക്ഷ വിമർശനം ഉയരുന്നു. പാലക്കാടേക്ക് വന്ന് കയറിയവനും കൊണ്ടുവന്നവനും മുങ്ങിയെന്നാണ് വിമർശനം. ജയിപ്പിക്കാൻ മുന്നിൽ നിന്നവർക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയാണ് എന്നാന്ന് കോൺഗ്രസിൽ ഒരു വിഭാഗം വിമര്‍ശനം ഉന്നയിക്കുന്നത്. നേതൃത്വത്തിൻ്റെ ഏകപക്ഷീയ നിലപാടാണ് പാലക്കാടിനെ പ്രതിസന്ധിയിലാക്കിയത്. കെ മുരളീധരനെ മത്സരിപ്പിച്ചെങ്കിൽ ഈ ഗതി വരില്ലായിരുന്നുവെന്ന് വിമർശനം. പാർട്ടി നടപടി എടുത്തെങ്കിലും രാഹുലിനെ ന്യായീകരിക്കേണ്ട ഗതികേടിലാണ് കോൺഗ്രസ് പ്രവർത്തകരെന്ന് വിമർശനം ഉയരുന്നുണ്ട്. രാഹുലിനെതിരെ പാർട്ടി അന്വേഷണം നടത്തണമെന്നും ആവശ്യമുണ്ട്.

Related Articles

Back to top button