അഴിമതിക്കേസില്‍ ക്ലീന്‍ ചിറ്റ് റദ്ദാക്കിയ കോടതി ഉത്തരവിനെതിരെ എംആര്‍ അജിത്കുമാര്‍

വിജിലിന്‍സ് കോടതിവിധിക്കെതിരെ എം ആര്‍ ‍ അജിത് കുമാര്‍ നാളെ ഹൈക്കോടതിയില്‍ അപ്പീൽ നല്‍കും. കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് അപ്പീൽ നൽകുന്നത്. കോടതി ഉത്തരവ് വസ്തുതകള്‍ ശരിയായി വിലയിരുത്താതെയാണെന്നാണ് വാദം. സ്വയം അന്വേഷണം നടത്താനുള്ള കാരണങ്ങൾ വസ്തുതാപരമല്ലെന്നും കീഴുദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിച്ചുവെന്ന വാദം നിൽനിൽക്കില്ലെന്നുമാണ് അജിത്കുമാറിന്‍റെ വാദം. അന്വേഷണ ഉദ്യോഗസ്ഥന് അതിന് പ്രാപതനാണോ എന്ന് നോക്കിയാൽ മതി. ക്രിമിനൽ ചട്ടപ്രകാരം അധികാരപ്പെട്ട ഉദ്യോഗസ്ഥനായാൽ മതി. നാളെ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്തേണ്ടി വന്നാൽ എന്തു ചെയ്യുമെന്നുമെന്നും ഹര്‍ജിയിൽ ചൂണ്ടികാട്ടുന്നു. 

എം ആര് അജിത് കുമാറിന്‍റെ വാദം മാത്രം കേട്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയെന്ന വാദം നിലനില്‍ക്കില്ല. നിരവധി സാക്ഷികളുടെ മൊഴിയെടുത്തിട്ടുണ്ട്. നിരവധി രേഖകള് പിടിച്ചെടുത്തിട്ടുണ്ട്.ഈ രേഖകളെല്ലാം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. സബ് രജിസട്രാര്‍, ടൗണ്‍പ്ലാനര്‍, വസ്തു ഉടമകള്‍ എന്നിവരുടെ മൊഴിയെടുത്തിട്ടുണ്ടെന്നും പരാതിക്കാരനും ലഭ്യമായ രേഖകള്‍ കൈമാറിയിട്ടുണ്ടെന്നും പത്രക്കട്ടിംഗുകളും കെട്ടിട പ്ലാനും അല്ലാതെ പരാതിക്കാരന്‍റെ കൈയ്യിൽ തെളിവില്ലെന്നുമാണ് വാദം. മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തില്‍ സര്‍ക്കാരും അപ്പീൽ നൽകും. കോടതി ഉത്തരവ് വിജിലന്‍സ് മാന്വവലിനെതിരെയാണെന്നാണ് സര്‍ക്കാരിന്‍റെ വാദം.

Related Articles

Back to top button