കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് യാത്രക്കാരന് പരിക്ക്
പുനലൂർ ചെമ്മന്തൂരിൽ കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് യാത്രക്കാരന് പരിക്ക്. പുനലൂർ വാളക്കോട് താഴേക്കട വാതുക്കൽ സ്വദേശി നസീറി (55)നാണ് പരിക്കേറ്റത്. കൊല്ലം- തിരുമംഗലം ദേശീയപാതയിൽ ശനിയാഴ്ച രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം.കൊട്ടാരക്കരയിൽ നിന്നും പുനലൂരിലേക്ക് വന്ന ബസ് തൊട്ടുമുന്നിൽ പോയ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ നസീറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരിൽ ചിലർക്കും സാരമല്ലാത്ത പരിക്കുകളുണ്ട്.