സിപിഐ മുൻ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്ഡി അന്തരിച്ചു…

രാജ്യത്തെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് സുരവരം സുധാകർ റെഡ്ഡി അന്തരിച്ചു. 83 വയസ്സായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സിപിഐ ജനറൽ സെക്രട്ടറി, പാർലമെന്റം​ഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സുധാകർ റെഡ്ഡി നിരവധി സമരങ്ങളുടെ മുൻനിര പോരാളി കൂടിയാണ്.

2012 മുതൽ 2019 വരെ സിപിഐയുടെ ജനറൽ സെക്രട്ടറിയായിരുന്നു സുധാകർ റെഡ്ഡി. 2012-ൽ എ.ബി.ബർധന്റെ പിൻഗാമിയായാണ് സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നാണ് 2019-ൽ സ്ഥാനമൊഴിഞ്ഞത്.

1998, 2004 എന്നീ വർഷങ്ങളിൽ നൽദൊണ്ട മണ്ഡലത്തിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തെലങ്കാനയിലെ മഹ്ബൂബ്‌നഗർ ജില്ലയിലായിരുന്നു അദ്ദേഹം ജനിച്ചത്.

Related Articles

Back to top button