കെഎസ്യു ആക്രമണം.. എസ്എഫ്ഐ നേതാക്കൾക്ക് പരുക്ക്…
ചെറുതുരുത്തി മുള്ളൂർക്കരയിൽ കെഎസ്യു അക്രമത്തിൽ എസ്എഫ്ഐ നേതാക്കൾക്ക് പരിക്ക്.എസ്എഫ്ഐ ചെറുതുരുത്തി ഏരിയ സെക്രട്ടറിയേറ്റ് അംഗം ആദിത്യൻ, കിള്ളിമംഗലം ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിറ്റ് പ്രസിഡൻറ് എൽദോസ് എന്നിവർക്ക് നേരെയായിരുന്നു കെ എസ് യു ആക്രമണം. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.
കെഎസ്യു ജില്ലാ വൈസ് പ്രസിഡണ്ട് ഗണേഷ് ആറ്റൂർ, അൽ അമീൻ, അസ്ലം, സാരംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള കെഎസ്യു പ്രവർത്തകരാണ് കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന എസ്എഫ്ഐ നേതാക്കളെ പിന്തുടർന്നെത്തി അക്രമിച്ചത്. മുള്ളൂർക്കര ഗേറ്റിനു സമീപത്തു വച്ചായിരുന്നു ആക്രമണം.. പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകരെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.


