മൊബൈല്‍ ശരിയാക്കാൻ കടയിലെത്തി.. കാത്തിരിക്കുന്നതിനിടെ കുഴഞ്ഞുവീണു…പ്രവാസി മലയാളി…

സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാം സീക്കോ ജങ്ഷനിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം ആനക്കയം സ്വദേശി അബ്ദുസ്സലാം (50) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മൊബൈല്‍ റിപ്പയറിംഗിനായി ദമ്മാം സീക്കോയില്‍ എത്തിയതായിരുന്നു ഇദ്ദേഹം

മൊബൈല്‍ നല്‍കി കാത്തിരിക്കവേയാണ് ഷോപ്പില്‍ കുഴഞ്ഞുവീണത്. ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പതിനാല് വര്‍ഷമായി എ.സി ടെക്നീഷ്യനായി ജോലി ചെയ്തു വരികയാണ് അബ്ദുസ്സലാം. ഒരു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദമ്മാമില്‍ മറവ് ചെയ്യുമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും അറിയിച്ചു.

Related Articles

Back to top button