വിസ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്ന് യുവതി; പ്രവാസി വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു
തിരുവനന്തപുരം: വിസ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ പ്രവാസി വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു. . പ്രവാസിയും വർക്കലയിൽ ടൂറിസം സ്ഥാപന ഉടമയുമായ ചെമ്മരുതി തച്ചോട് ഗുരുകൃപയിൽ ഷിബുവിനെതിരെയാണ് അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വക്കം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. വിദേശത്ത് കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികബന്ധത്തിലേർപ്പെട്ടു എന്നാണ് യുവതിയുടെ പരാതി.
https://googleads.g.doubleclick.net/pagead/ads?client=ca-pub-2075534935907280&output=html&h=280&slotname=4274790928&adk=2212941908&adf=3811975224&pi=t.ma~as.4274790928&w=793&abgtt=7&fwrn=4&fwrnh=100&lmt=1755478665&rafmt=1&format=793×280&url=https%3A%2F%2Fmediamangalam.com%2Fnri-businessman-accused-of-r-ape-thiruvananthapuram%2F&host=ca-host-pub-2644536267352236&fwr=0&fwrattr=true&rpe=1&resp_fmts=3&wgl=1&uach=WyJXaW5kb3dzIiwiMTkuMC4wIiwieDg2IiwiIiwiMTM4LjAuNzIwNC4xODUiLG51bGwsMCxudWxsLCI2NCIsW1siTm90KUE7QnJhbmQiLCI4LjAuMC4wIl0sWyJDaHJvbWl1bSIsIjEzOC4wLjcyMDQuMTg1Il0sWyJHb29nbGUgQ2hyb21lIiwiMTM4LjAuNzIwNC4xODUiXV0sMF0.&dt=1755478665175&bpp=1&bdt=249&idt=569&shv=r20250814&mjsv=m202508140101&ptt=9&saldr=aa&abxe=1&cookie=ID%3Db8b68ae9cfa69899%3AT%3D1755478632%3ART%3D1755478632%3AS%3DALNI_MZuVgRXtcS5dkzjLnCt9baHwuuFAA&gpic=UID%3D00001181e7c96415%3AT%3D1755478632%3ART%3D1755478632%3AS%3DALNI_MaVUxXVAdojywFV9umyWOSwimxLOQ&eo_id_str=ID%3De7538a7dcdf0c806%3AT%3D1755478632%3ART%3D1755478632%3AS%3DAA-AfjZkMl1B7WvWgdHDWjVxEDaT&prev_fmts=0x0%2C793x280&nras=1&correlator=5297816639437&frm=20&pv=1&u_tz=330&u_his=1&u_h=864&u_w=1536&u_ah=816&u_aw=1536&u_cd=24&u_sd=1.25&dmc=4&adx=145&ady=1647&biw=1521&bih=730&scr_x=0&scr_y=0&eid=31093859%2C31093861%2C31093925%2C31093927%2C31093940%2C95362656%2C95367555%2C95367635%2C95368365%2C95369086%2C31094101%2C95368521%2C95359266&oid=2&pvsid=7928583848395472&tmod=1182483144&uas=0&nvt=1&fc=1920&brdim=0%2C0%2C0%2C0%2C1536%2C0%2C1536%2C816%2C1536%2C730&vis=1&rsz=%7C%7CpEebr%7C&abl=CS&pfx=0&fu=128&bc=31&bz=1&td=1&tdf=2&psd=W251bGwsbnVsbCxudWxsLDNd&nt=1&pgls=CAEaBTYuOC4y~CAEQBBoHMS4xNTEuMA..&ifi=3&uci=a!3&btvi=2&fsb=1&dtd=575
യുവതി ഉന്നത പൊലീസ് അധികാരികൾക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതി യുവതിയെ ഇയാളുടെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ലഹരി കലർത്തിയ ശീതള പാനിയം നൽകി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചെന്നും വീഡിയോ ചിത്രീകരിച്ചെന്നും എഫ്ഐആറിൽ പറയുന്നു.
യുവതി കേസ് കൊടുത്തതോടെ അതിജീവിതയ്ക്കും അതിജീവിതയുടെ അഭിഭാഷകനുമെതിരെ പണംതട്ടാനുള്ള ശ്രമം ആരോപിച്ച് ഷിബു പരാതി നൽകി. ഈ പരാതിയിലും അയിരൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ ഈ പരാതി വ്യാജമാണെന്നും ഒളിവിലുള്ള പ്രതിയെ പിടികൂടി നടപടികൾ സ്വീകരിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. കേസിൽ അന്വേഷണം പുരോഗമിക്കുന്നതായി അയിരൂർ എസ്.എച്ച്.ഒ പറഞ്ഞു.


