നിമിഷപ്രിയ മോചനം…തലാലിന്റെ മാതാപിതാക്കള്‍ക്ക് വ്യത്യസ്ത നിലപാട്….

നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍. ചര്‍ച്ച നടക്കുന്നത് ദിയാധനവുമായി ബന്ധപ്പെട്ടാണെന്നും അദ്ദേഹം പറഞ്ഞു. പല വ്യക്തികളും പണം വാഗ്ദാനം ചെയ്തിട്ടുണ്ട്. സഹോദരന്റേത് ഒറ്റപ്പെട്ട അഭിപ്രായമാണ്. മാതാപിതാക്കള്‍ക്കുള്ളത് വ്യത്യസ്തമായ നിലപാടാണ്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ ചിലര്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.

യമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന പ്രചരണം തള്ളി തലാലിന്റെ സഹോദരന്‍ അബ്ദുള്‍ ഫത്താഫ് മെഹ്തി രംഗത്തെത്തിയിരുന്നു. തലാല്‍ ആക്ഷന്‍ കൗണ്‍സില്‍ മുന്‍ വക്താവിന്റേതെന്ന തരത്തില്‍ പുറത്തുവന്ന വീഡിയോക്ക് എതിരെയാണ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

Related Articles

Back to top button