‘ദുഷ്കൃത്യങ്ങൾക്ക് വേദനാജനകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും’, പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ..
‘ദുഷ്കൃത്യങ്ങൾക്ക് വേദനാജനകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും’, പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ..
പ്രകോപനപരമായ ഭാഷയിൽ ഇന്ത്യ വിരുദ്ധ പ്രസ്താവനകൾ നടത്തുന്ന പാക് നേതൃത്വത്തിന് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം. അനാവശ്യമായ പ്രകോപനങ്ങൾ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ഇന്ത്യ വിരുദ്ധ വികാരം വളർത്തുകയും ലക്ഷ്യമിട്ടാണ് പാക് നേതാക്കൾ അനാവശ്യ പ്രതികരണങ്ങൾക്ക് മുതിരുന്നത്. ഇത്തരം പ്രസ്താവനങ്ങളെ ഇന്ത്യ അപലപിക്കുന്നതായും വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു. പ്രകോപനപരമായ പ്രസ്താവനകളിൽ നിന്നും പാകിസ്ഥാൻ നേതാക്കൾ പിന്തിരിയണം എന്നും ജയ്സ്വാൾ വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.
പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ റദ്ദാക്കിയ സിന്ധു നദീജല ഉടമ്പടി പരാമർശിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് നടത്തിയ പ്രതികരണങ്ങൾക്കാണ് വിദേശകാര്യമന്ത്രാലയം പരോക്ഷമായി മറുപടി നൽകിയത്. പാകിസ്ഥാന് അവകാശപ്പെട്ട ‘ഒരു തുള്ളി വെള്ളം പോലും’ എടുക്കാൻ ഇന്ത്യയെ അനുവദിക്കില്ല എന്നായിരുന്നു ഷഹ്ബാസ് ഷെരീഫിന്റെ പ്രസ്താവന.