ഗവർണർ ആർഎൻ രവിയുടെ ചായസത്കാരം ബഹിഷ്കരിച്ച് എംകെ സ്റ്റാലിൻ

തമിഴ്നാട് ഗവർണർക്കെതിരെ കടുപ്പിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഗവർണർ ഒരുക്കുന്ന ചായസത്കാരത്തിൽ മുഖ്യമന്ത്രി പങ്കെടുക്കില്ല. ആർ.എൻ.രവി, തമിഴ്നാടിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നതിനിലാണ് ബഹിഷ്കരണം എന്ന് സർക്കാർ വ്യക്തമാക്കി. സർവ്വകലാശാലകളിൽ ഈ മാസം നടക്കാനിരിക്കുന്ന ബിരുദദാന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി പങ്കെടുക്കില്ലെന്നും സർക്കാർ അറിയിച്ചു. അതേസമയം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ നിലവാരം ഇടിഞ്ഞതായി സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഗവർണർ വിമർശിച്ചു. ലഹരിമരുന്ന് ഉപയോഗവും സ്ത്രീകൾക്കും ദളിതർക്കും എതിരായ അതിക്രമം വർധിച്ചതായും ഗവർണർ കുറ്റപ്പെടുത്തി.

Related Articles

Back to top button