നഗരത്തില്‍ നടുറോഡില്‍ ഏറ്റുമുട്ടി സ്വകാര്യ ബസ് ജീവനക്കാര്‍…

നഗരമധ്യത്തില്‍ പരസ്പരം ഏറ്റുമുട്ടി സ്വകാര്യ ബസ് ജീവനക്കാര്‍. കോഴിക്കോട് മാവൂര്‍ റോഡില്‍ ഔറോട് ജംഗ്ഷന് സമീപത്താണ് സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ത്തല്ലിയത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.

ബേപ്പൂര്‍ – മെഡിക്കല്‍ കോളജ് റൂട്ടിലോടുന്ന രണ്ടു ബസ്സുകളിലെ ജീവനക്കാരാണ് സമയക്രമത്തെ ചൊല്ലി ഏറ്റുമുട്ടിയത്. റോഡില്‍വച്ച് പരസ്പരം തര്‍ക്കിക്കുകയും ഏറ്റുമുട്ടുകയും ചെയ്തതോടെ പ്രദേശത്ത് ഏറെനേരം ഗതാഗതം സ്തംഭിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

സംഭവത്തില്‍ ഇതുവരെ ഇരു സംഘവും പരാതി നല്‍കിയിട്ടില്ല. എന്നാല്‍ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടക്കാവ് പൊലീസ് സ്വമേധയാ കേസെടുത്തു. ബസുകളും കസ്റ്റഡിയിലെടുത്തു.

Back to top button