എപ്പോഴും ട്രെയിൻ കടന്നു പോകുന്ന സ്ഥലം.. റെയിൽവേ ട്രാക്കിൽ ഫോട്ടോഷൂട്ടുമായി വിദ്യാർത്ഥികൾ..

കോഴിക്കോട് റെയിൽവേ ട്രാക്കിൽ അപകടകരമായ രീതിയിൽ ഫോട്ടോഷൂട്ട് നടത്തി വിദ്യാർത്ഥികൾ. സിഎച്ച് ഓവർ ബ്രിഡ്ജിന് കീഴെ ആയിരുന്നു ട്രാക്കിൽ കയറിയുള്ള ഫോട്ടോഷൂട്ട്. ഇവിടെ നിന്ന് ഫോട്ടോയെടുക്കുന്നതിൽ നിന്ന് വിദ്യാർത്ഥികളെ നാട്ടുകാരും റെയിൽവേ ഉദ്യോ​ഗസ്ഥരും വിലക്കിയിരുന്നു. എന്നാൽ വിദ്യാർത്ഥികൾ ഇവിടെയെത്തുന്നതും ഫോട്ടോയെടുക്കുന്നതും തുടരുന്നു എന്നതാണ് വസ്തുത. നിരന്തരം ട്രെയിൻ കടന്നു പോകുന്ന സ്ഥലം കൂടിയാണിത്. പ്രദേശവാസികൾക്കും കുട്ടികളുടെ പ്രവർത്തിയിൽ ആശങ്കയുണ്ട്.

Related Articles

Back to top button