തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വേണ്ടി യൂത്ത് കോൺഗ്രസിനെ ഒറ്റി.. കെഎസ്‌യുവിനെതിരെ ആരോപണം..

കെഎസ്‌യു കാസർഗോഡ് ജില്ലാ നേതൃത്വത്തിനെതിരെ യൂത്ത് കോൺഗ്രസ്.കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വേണ്ടി യൂത്ത് കോൺഗ്രസിനെ ഒറ്റിയെന്നാണ് ആരോപണം. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂരിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. രാജ് മോഹൻ ഉണ്ണിത്താൻ എംപിക്കാണ് പരാതി നൽകിയത്.

കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പിൽ കെഎസ്‌യു യുയുസി വോട്ട് ചെയ്യാതിരിക്കാൻ എസ്എഫ്ഐയിൽ നിന്ന് പണം കൈപ്പറ്റിയെന്നും പരാതിയിൽ പറയുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മാർട്ടിൻ അബ്രഹാം ആണ് പരാതി നൽകിയത്.

ഇരുപത്തിയാറാം തവണയും കണ്ണൂർ സർവകലാശാല ഭരണം എസ്എഫ്ഐ നിലനിർത്തിയിരുന്നു. എട്ടു സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റ് എസ്എഫ്ഐയിൽനിന്ന് യുഡിഎസ്എഫ് പിടിച്ചെടുത്തു. യൂണിയൻ ചെയർപേഴ്സൻ ഉൾപ്പെടെ അഞ്ച് ജനറൽ സീറ്റുകളും കണ്ണൂർ ജില്ലാ റെപ്രസെന്റേറ്റീവ് സീറ്റുമാണ് എസ്എഫ്ഐയ്ക്ക് ലഭിച്ചത്.

Related Articles

Back to top button