ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ക്കാന്‍ ശ്രമം.. പൊളിച്ച് പൊലീസ്…

എടിഎം കൗണ്ടര്‍ തകര്‍ത്തുള്ള കവര്‍ച്ചാശ്രമം തടഞ്ഞ് പൊലീസ്. എസ്ബിഐ എടിഎം ഗ്യാസ് കട്ടർ ഉപയോഗിച്ച് പൊട്ടിച്ച് പണം കവരാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ 2.30 നാണ് സംഭവം. നൈറ്റ് പട്രോളിങ് സംഘത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടതാണ് പ്രതി പിടിയിലാകാൻ കാരണമായത്. എടിഎം ഷട്ടർ പാതിനിലയിൽ തുറന്ന നിലയിൽ ശ്രദ്ധയിൽപ്പെട്ടതോടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കവർച്ചാ ശ്രമം കണ്ടെത്തിയത്.

എടിഎമ്മിന്റെ സമീപമെത്തിയ പൊലീസ് ഷട്ടറിൽ മുട്ടിയപ്പോൾ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. അതിശക്തമായി ഷട്ടറിൽ മുട്ടിയപ്പോൾ‌ ലോക്ക് തുറന്ന് പ്രതി പുറത്തേക്ക് വരികയായിരുന്നു. കഴിഞ്ഞ ഒമ്പത് മാസമായി കേരളത്തിൽ താമസിച്ചുവരികയാണ് പ്രതി.

Related Articles

Back to top button