മാസങ്ങളുടെ പ്ലാനിംഗ്.. കായംകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍റിൽ കാത്തിരുന്നു.. പക്ഷെ പിടിയിൽ…

ആലപ്പുഴയിൽ വീണ്ടും വൻ മയക്ക് മരുന്ന് വേട്ട. അതിമാരക മയക്ക് മരുന്നായ 32 ഗ്രാം എം.ഡി.എം.എയു മായി യുവാവ് പിടിയിൽ. കൃഷ്ണപുരം സ്വദേശി തൈയ്യിൽ വീട്ടിൽ വൈശാഖ് (27)നെയാണ് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പൊലിസും ചേർന്ന് പിടികുടിയത്. അന്യ -സംസ്ഥാനത്തു നിന്ന് എം.ഡി.എം.എ ജില്ലയിലേക്ക് കൊണ്ടുവന്ന് ചില്ലറ വിൽപ്പന നടത്തുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് വൈശാഖിനായി വലവിരിച്ചത്.

കായംകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് വൈശാഖ് പിടിയിലായത്.ഇയാൾ കേരളത്തിന് വെളിയില്‍ പോയി വരുമ്പോൾ വൻ തോതിൽ എംഡിഎംഎ കൊണ്ട് വന്ന് കായംകുളം, കൃഷ്ണപുരം എന്നിവടങ്ങൾ കേന്ദ്രമാക്കി വിൽപ്പന നടത്തിവരികയായിരുന്നു. ലഹരി വസ്തുക്കളുമായി ആദ്യമായാണ് ഇയാൾ പിടിയിലാകുന്നത്. മാസങ്ങളായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് വൈശാഖിനെ നീരിക്ഷിച്ചു വരികയായിരുന്നു.

Related Articles

Back to top button