ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പൂർണമായും കത്തിനശിച്ചു.. കാറിലുണ്ടായിരുന്ന യാത്രക്കാർ…
ചങ്ങനാശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എം സി റോഡിൽ ചങ്ങനാശ്ശേരി തുരുത്തിയിലാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. തുരുത്തി മിഷൻ പള്ളിക്ക് സമീപം വെെകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം.
സാൻട്രോ കാറിനാണ് തീപിടിച്ചത്. അപകടത്തിൽ ആളപായമില്ല. തീ പിടിച്ച ഉടൻ തന്നെ കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ അപകടമാണ് ഒഴിവായത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് തീ അണച്ചത്.