കൊല്ലത്ത് 16കാരിയെ കാണാനില്ലെന്ന് പരാതി…
കൊല്ലം: കൊല്ലത്ത് 16കാരിയായ വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലം കൊട്ടാരക്കര പുത്തൂരിലാണ് 16കാരിയെ കാണാനില്ലെന്ന പരാതിയിൽ പുത്തൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. പുത്തൂര്‍ പാങ്ങോട് സ്വദേശിനി കീര്‍ത്തനയെ ആണ് കാണാതായത്. സ്കൂളിൽ പോയ കുട്ടി മടങ്ങിയെത്താത്തിനെതുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസിൽ പരാതി നൽകിയത്.