കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍.. അഡ്മിഷന്‍ ആരംഭിച്ചു…

കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കേരള പി.എസ്.സി നിയമനങ്ങള്‍ക്ക് യോഗ്യമായ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (യോഗ്യത-ഡിഗ്രി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (യോഗ്യത-പ്ലസ് ടു), വേര്‍ഡ് പ്രോസസിംഗ് ആന്‍ഡ് ഡാറ്റാ എന്‍ട്രി (യോഗ്യത-എസ് എസ് എല്‍ സി) എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം നടക്കുന്നത്.

നോര്‍ക്ക റൂട്ട്‌സ് അറ്റസ്‌റ്റേഷന് യോഗ്യമായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്‌നോളജിസ് (യോഗ്യത പ്ലസ് ടു) കോഴ്‌സിലേക്കും പ്രവേശനം നടക്കുന്നുണ്ട്. ഫോണ്‍: 04952301772, 9645988188.

വയനാട് കെല്‍ട്രോണ്‍ നോളജ് സെന്ററിലും തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിം​ഗ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി കോഴ്സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍: 04952301772, 9645988188

Related Articles

Back to top button