കാമുകിക്ക് വേണ്ടി രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ക്ലാസ്സ്മുറിയിൽ ഏറ്റുമുട്ടി.. വീഡിയോ വൈറലായതോടെ സ്കൂള്‍ അധികൃതര്‍ പോലീസിൽ പരാതി നൽകി… പിന്നാലെ..
എറണാകുളം കാഞ്ഞിരമറ്റത്തെ സ്വകാര്യസ്കൂളില്‍ കാമുകിയെചൊല്ലി രണ്ട് പ്ലസ് വൺ വിദ്യാര്‍ഥികള്‍ തമ്മിലടി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിച്ചു. വ്യാഴാഴ്ച വൈകിട്ട് ക്ലാസ് അവസാനിച്ചതിന് ശേഷമാണ് സംഭവം അരങ്ങേറിയത്. ക്ലാസ് മുറിയിലായിരുന്നു കാമുകിക്ക് വേണ്ടിയുള്ള അടി നടന്നത്. പ്രണയത്തിനും കാമുകിക്കും വേണ്ടിയുള്ള തർക്കങ്ങളും അടിപിടിയും വിദ്യാലയങ്ങളിൽ പതിവാണെന്നാണ് വീഡിയോ കണ്ടവർ പ്രതികരിച്ചത്. സംഭവ സമയം ക്ലാസ്സിൽ ഉണ്ടായിരുന്ന വിദ്യാര്‍ഥികളില്‍ ഒരാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വൈറലായതോടെ സ്കൂള്‍ അധികൃതര്‍ പരാതിയുമായി മുളന്തുരുത്തി പൊലീസിനെ സമീപിച്ചു.
എന്നാല്‍ വിദ്യാര്‍ഥികളോ രക്ഷിതാക്കളോ പരാതി ഉന്നയിച്ചിട്ടില്ല. രക്ഷിതാക്കളെ ഉള്‍പ്പടെ വിളിച്ചുവരുത്തി ശക്തമായ താക്കീത് ചെയ്യാനാണ് പൊലീസ് തീരുമാനം. ക്ലാസ് മുറിയുടെ വാതില്‍ അടച്ചിട്ടാണ് വിദ്യാര്‍ഥികളുടെ പരാക്രമം നടന്നത്. തലപിടിച്ചുവയ്ക്കുന്നതും ആവര്‍ത്തിച്ച് ഇടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
സഹപാഠികള്‍ ചുറ്റും കൂടിനിന്ന് ആക്രോശിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. അടിക്കിടയില്‍ എടാ ചത്തുപോകുമെടാ, നിര്‍ത്ത് എന്ന് ചില കുട്ടികള്‍ പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം. കനകം മൂലം കാമിനി മൂലം, ഉലകില്‍ പ്രശ്നം പലവിധമാണ് എന്ന് വീഡിയോയ്ക്ക് താഴെ പലരും കമ്മന്റ് ചെയ്തു. അതേസമയം ഇത്തരം കാര്യം ഗൗരത്തിൽ എടുക്കണമെന്നും കുട്ടികളിലെ അക്രമ വാസന കൂടി വരികയാണെന്നും ചിലർ അഭിപ്രായപ്പെട്ടു.