റേഷന്‍ മണ്ണെണ്ണ വില കൂട്ടി.. ഒരു ലിറ്ററിന് കൂടിയത്…
സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണയുടെ വില വര്‍ധിച്ചു. എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിച്ചതാണ് കാരണം. ലിറ്ററിന് 65 രൂപയില്‍ നിന്ന് 68 രൂപയായാണ് കൂട്ടിയത്. ഓഗസ്റ്റിലെ റേഷന്‍ വിതരണം ഇന്ന് ആരംഭിക്കുമ്പോള്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യപാദത്തിലെ മണ്ണെണ്ണ വിഹിതം വാങ്ങാത്ത മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് 2 ലിറ്ററും മറ്റു കാര്‍ഡുകാര്‍ക്ക് ഒരുലിറ്റര്‍ വീതവും രണ്ട് പാദത്തിലെയും ചേര്‍ത്ത് ഈ മാസം അനുവദിച്ചിട്ടുണ്ട്.