എഎസ്പിയുടെ ഭാര്യ ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്.. ആരോപണവുമായി കുടുംബം…
സിഐഡിയിൽ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായ (എഎസ്പി) മുകേഷ് പ്രതാപ് സിങ്ങിന്റെ ഭാര്യ നിതേഷ് സിങ്ങിന്റെ (38) ആത്മഹത്യയുമായി ബന്ധപ്പെട്ട് പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് നിതേഷ് ഓട്ടിസം ബാധിച്ച തന്റെ 12 വയസ്സുള്ള മകനോട് ദേഷ്യപ്പെടുന്നും കൊല്ലാൻ ശ്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്. കിടക്കയിൽ കിടക്കുന്ന മകനെ തലയണ മുഖത്ത് വച്ച് അമര്‍ത്തിപ്പിടിക്കുന്നതും, കഴുത്തിൽ പിടിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
നിതേഷിന് ഭർത്താവുമായുള്ള അഭിപ്രായവ്യത്യാസമാണ് ഈ പ്രകോപനത്തിന് കാരണമെന്ന് കരുതുന്നത്. അതിനിടെ, നിതേഷിൻ്റെ സഹോദരനും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ പ്രമോദ് കുമാർ, എഎസ്പിക്ക് ഒരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നെന്നും, അതിൻ്റെ മാനസിക പീഡനം കാരണമാണ് സഹോദരി ആത്മഹത്യ ചെയ്തതെന്നുമുള്ള ആരോപണവുമായി രംഗത്തെത്തി.നിതേഷിന്റെ കുടുംബാംഗങ്ങൾ എഎസ്പി.ക്കെതിരെ പൊലീസിൽ പരാതി നൽകാനൊരുങ്ങുകയുമാണ്.