ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട പാക് ഭീകരരുടെ കയ്യിൽ ഇന്ത്യൻ ആധാർ കാർഡുകൾ കണ്ടെത്തി…
ഓപ്പറേഷൻ മഹാദേവിലൂടെ കൊലപ്പെടുത്തിയ പാക് ഭീകരരുടെ കൈവശം ഇന്ത്യൻ ആധാർ കാർഡുകളടക്കം കണ്ടെത്തി. ശ്രീനഗർ, ഗന്ദർബാൽ എന്നിവിടങ്ങളിലെ വിലാസത്തിലുള്ള ആധാർ കാർഡുകളാണ് കണ്ടെത്തിയത്. ഭീകരർ ഇത് വ്യാജമായി സംഘടിപ്പിച്ചതെന്നാണ് സംശയം. മറ്റ് സാധ്യതകളടക്കം അന്വേഷിക്കുന്നുണ്ട്.
കൊല്ലപ്പെട്ട ഭീകരരിൽ നിന്നും കണ്ടെത്തിയ ഫോണുകളും മറ്റ് ഉപകരണങ്ങളും പരിശോധിക്കുകയാണ്. മൂന്ന് ഫോണുകളും മറ്റും ആശയവിനിമ ഉപകരണങ്ങളിലുമാണ് പരിശോധന നടക്കുന്നത്. ഭീകരരരിൽ നിന്ന് പാക് തിരിച്ചറിയൽ രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഭീകരർക്ക് സഹായം നൽകിയവരെയടക്കം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യ.
അതേസമയം ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെയാണ് വധിച്ചതെന്ന് ലോക്സഭയിൽ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയവെയാണ് ഷാ ഇക്കാര്യം അറിയിച്ചത്. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയതെന്നും ആഭ്യന്തര മന്ത്രി വിവരിച്ചു.
