ചെട്ടികുളങ്ങര പുറപ്പെടാ മേൽശാന്തി നറുക്കെടുപ്പ് 5ന്
മാവേലിക്കര- തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മാവേലിക്കര ഗ്രൂപ്പിൽപ്പെട്ട ചെട്ടികുളങ്ങര ദേവസ്വത്തിലെ 2025-2026 കാലയളവിലെ പുറപ്പെടാ മേൽശാന്തി നറുക്കെടുപ്പ് 5ന് ഉച്ചപൂജയ്ക്ക് ശേഷം ചെട്ടികുളങ്ങര ദേവീ ക്ഷേത്ര നടയിൽ നടക്കും. മേൽശന്തി നറുക്കെടുപ്പിനായി ദേവസ്വം ബോർഡ് നടത്തിയ കൂടിക്കാഴ്‌ചയിൽ പങ്കെടുത്തവരിൽ നിന്ന് ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച 5 പേരുടെ പേരുകളാണ് നറുക്കെടുക്കുന്നത്. ചങ്ങനാശ്ശേരി ഗ്രൂപ്പിലെ വാകത്താനം ദേവസ്വത്തിൽ നിന്നുള്ള എം.ഇ.മനുകുമാർ, മാവേലിക്കര ഗ്രൂപ്പിലെ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവസ്വത്തിൽ നിന്നുള്ള എം.എൻ.നാരായണൻ നമ്പൂതിരി, മാവേലിക്കര ഗ്രൂപ്പിലെ കാട്ടുവള്ളി ദേവസ്വത്തിൽ നിന്നുള്ള കെ.കൃഷ്ണപ്രമോദ്, മാവേലിക്കര ഗ്രൂപ്പിലെ ഉലച്ചിക്കാട് ദേവസ്വത്തിൽ നിന്നുള്ള അജിനാരായണൻ, ഉള്ളൂർ ഗ്രൂപ്പിലെ ഒ.റ്റി.സി ഹനുമാൻ ദേവസ്വത്തിൽ നിന്നുള്ള ഗണേഷ് പ്രസാദ്.ബി എന്നിവരാണ് നറുക്കെടുപ്പിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.