‘സന്ദീപ് വാര്യരുടെ സര്‍ട്ടിഫിക്കറ്റ് എംഎല്‍എയ്ക്ക് വേണ്ട’; സി സി മുകുന്ദന്റെ വരുമാനകണക്കുമായി മുൻ പിഎ…

സി സി മുകുന്ദന്‍ എംഎല്‍എയുടെ വരുമാനം സംബന്ധിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ച കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി എംഎല്‍എയുടെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് അസ്ഹര്‍ മജീദ് രംഗത്ത് . കള്ളക്കണക്ക് നിരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സന്ദീപ് വാര്യരുടെ സര്‍ട്ടിഫിക്കറ്റ് നാട്ടിക എംഎല്‍എയ്ക്ക് വേണ്ടെന്ന് തുടങ്ങുന്ന കുറിപ്പിലാണ് അസ്ഹര്‍ മജീദ് കണക്കുകള്‍ പങ്കുവെച്ചത്. കേരളത്തിലെ ഒരു നിയമസഭാ സാമാജികന് പ്രതിമാസം 70,000 രൂപ അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങള്‍ എല്ലാം ചേര്‍ത്ത് ഏതാണ്ട് ഒന്നരലക്ഷത്തോളം രൂപയും ലഭിക്കുന്നുവെന്നാണ് അറിവ് എന്നായിരുന്നു സന്ദീപ് വാര്യയുടെ കുറിപ്പ്.

എംഎല്‍എയുടെ ചോര്‍ന്നൊലിക്കുന്ന വീട് ജപ്തിയിലാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ‘വരുമാനക്കണക്കി’ൽ ആരോപണവുമായി സന്ദീപ് വാര്യര്‍ രംഗത്തെത്തിയത്.’അലവന്‍സായി കിട്ടുന്ന കാശ് സി സി മുകുന്ദന്റെ കൈയ്യില്‍ നില്‍ക്കില്ല. കിട്ടുന്ന അലവന്‍സില്‍ പകുതിയും രാവിലെ വീട്ടിലും ഓഫീസിലും അദ്ദേഹത്തെ കാണാന്‍ വരുന്ന നിര്‍ധന രോഗികള്‍ക്ക് 1000/ , 2000/ രൂപയും ആയി മരുന്ന് വാങ്ങാന്‍ ഞങ്ങള്‍ പോലും അറിയാതെ നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പാവപ്പെട്ട 4500 ഓളം രോഗികള്‍ക്ക് 4 വര്‍ഷത്തിനുള്ളില്‍ 15 ഓളം കോടി രൂപയാണ് എംഎല്‍എ ഓഫീസ് മുഖാന്തിരമുള്ള അപേക്ഷകളില്‍ ലഭിച്ചിരിക്കുന്നത്. സന്ദീപ് വാര്യരുടെ പാര്‍ട്ടിയിലെ എംഎല്‍എമാരുമായി മുകുന്ദേട്ടനെ താരതമ്യപ്പെടുത്തുമ്പോളാണ് വിശ്വസിക്കാന്‍ ഇത്ര പെടാപാട്’,എന്നാണ് അസ്ഹര്‍ മജീദ് ഫേസ്ബുക്കില്‍ കുറിച്ചത് .

Related Articles

Back to top button