കനത്ത മഴ, രാത്രി.. പട്രോളിംഗിനിറങ്ങിയ പൊലീസ് വാഹനത്തിനുള്ളിലെ കാഴ്ച കണ്ട് ഞെട്ടി!..

രാത്രികാല പട്രോളിങ്ങിനിടെ പൊലീസ് വാഹനത്തിനുള്ളിൽ 12 അടി നീളമുള്ള പെരുമ്പാമ്പ് കയറിയത് ഭീതി പരത്തി. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി കനത്ത മഴ പെയ്യുന്നതിനിടെയാണ് സംഭവം. ഭാഗ്യവശാൽ, ആർക്കും ഒരു ഉപദ്രവവും വരുത്താതെ പാമ്പ് സ്വയം വാഹനത്തിൽ നിന്ന് പുറത്തിറങ്ങി കാട്ടിലേക്ക് പോയി. ഭാൻപുരയിലെ ബഡേ മഹാദേവ് ക്ഷേത്ര പരിസരത്താണ് സംഭവം നടന്നത്

പൊലീസ് സംഘം ഡയൽ 100 വാഹനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്നു. ഈ സമയം കനത്ത മഴയുണ്ടായിരുന്നു.വാഹനത്തിനുള്ളിൽ പാമ്പിനെ കണ്ടയുടൻ ഡ്രൈവർ വാഹനം നിർത്തുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾ ഭഗത് സിംഗ് ജാദൗൺ സുരക്ഷാ മുൻകരുതലെന്ന നിലയിൽ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. ഭാഗ്യവശാൽ, പെരുമ്പാമ്പ് ആരെയും ആക്രമിച്ചില്ല.

വാഹനം നിർത്തിയതോടെ പാമ്പ് സ്വയം വാഹനത്തിൽ നിന്ന് പുറത്തിറങ്ങുകയും റോഡിൽ നിന്ന് സമീപത്തെ വനത്തിലേക്ക് നീങ്ങുകയും ചെയ്തു. പെരുമ്പാമ്പിന് ഏകദേശം 12 അടി നീളമുണ്ടായിരുന്നു എന്ന് ഭാൻപുര പൊലീസ് കോൺസ്റ്റബിൾ ഭഗത് സിംഗ് പറഞ്ഞു.

Related Articles

Back to top button