ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം… വെളിപ്പെടുത്തല്‍ നടത്തിയ ജയില്‍ ഉദ്യോഗസ്ഥന്
തിരുവനന്തപുരം: കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയ ജയില്‍ ഉദ്യോഗസ്ഥനെതിരെ നടപടി. കൊട്ടാരക്കര സ്പെഷ്യല്‍ സബ്ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അബ്ദുള്‍ സത്താറിനെ സസ്പെന്‍ഡ് ചെയ്തു. അബ്ദുള്‍ സത്താറിന്റെ പരാമര്‍ശം വകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിനും മറ്റുള്ള ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നതിനും വഴിയൊരുക്കിയെന്ന് സസ്പെന്‍ഡ് ചെയ്തുള്ള ഉത്തരവില്‍ പറയുന്നു. ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര അച്ചടക്ക വീഴ്ചയാണെന്നും ഉത്തരവില്‍ പറയുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മുന്‍ സീനിയര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറായിരുന്നു അബ്ദുള്‍ സത്താര്‍. ആ സമയത്ത് ഗോവിന്ദച്ചാമിയില്‍ നിന്നും നേരിട്ട ദുരനുഭവമായിരുന്നു വെളിപ്പെടുത്തിയത്.