എറണാകുളത്തും കോഴിക്കോടും സിപിഐക്ക് യുവ നേതൃത്വം…

വിഭാഗീയതയിൽ വലഞ്ഞ എറണാകുളം സിപിഐക്ക് ഇനി യുവനേതൃത്വം. എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റും സിപിഐ സംസ്ഥാന കൗൺസിൽ അംഗവുമായ എൻ.അരുൺ (41) ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കോതമംഗലത്തു നടന്ന ജില്ലാ സമ്മേളനമാണ് അരുണിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

അതേസമയം പി.ഗവാസിനെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായും തിരഞ്ഞെടുത്തു. നിലവിൽ സിപിഐ ജില്ലാ അസിസ്റ്റന്റ് അസിസ്റ്റന്റ് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്. കടലുണ്ടി ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ്.

Related Articles

Back to top button