റഡാറിൽ നിന്ന് അപ്രത്യക്ഷമായ വിമാനം തകർന്നുവീണു.. അവശിഷ്ടങ്ങൾ കണ്ടെത്തി..

50 പേരുമായി പോയ റഷ്യൻ വിമാനം തകർന്നു. ലാൻഡ് ചെയ്യുന്നതിന് നിമിഷങ്ങൾക്ക് മുൻപാണ് വിമാനം അപകടത്തിൽപ്പെട്ടത്. വിമാനം പെട്ടെന്ന് റഡാറിൽ നിന്ന് അപ്രത്യക്ഷമായി. അമൂർ പ്രവിശ്യയിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അങ്കാറ എയർലൈൻറെ വിമാനമാണ് തകർന്നത്. വിമാനത്താൽ 43 യാത്രക്കാരും 7 ജീവനക്കാരുമാണുണ്ടായിരുന്നത്. യാത്രക്കാരിൽ അഞ്ച് പേർ കുട്ടികളാണ്.

റഷ്യയുടെ കിഴക്കൻ മേഖലയിൽ വച്ച് എഎൻ – 24 യാത്രാവിമാനം റഡാർ സ്ക്രീനുകളിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. സൈബീരിയ ആസ്ഥാനമായുള്ള അങ്കാറ എയർലൈൻറെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ചൈന അതിർത്തിയോട് ചേർന്നുള്ള അമുർ മേഖലയിലെ ടൈൻഡ എന്ന ലക്ഷ്യസ്ഥാനത്തേക്ക് അടുക്കുമ്പോഴാണ് റഡാർ സ്ക്രീനുകളിൽ നിന്ന് അപ്രത്യക്ഷമായത്. പിന്നീട് വിമാനം തകർന്നു വീണ നിലയിൽ കണ്ടെത്തി.

Related Articles

Back to top button