പണം നൽകിയില്ല.. മധ്യവയസ്‌കന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം…

പണം നൽകാത്തതിന്, കൊയിലാണ്ടിയിൽ മധ്യവയസ്കന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം.

കാവുംവട്ടം സ്വദേശി കെ. ഇസ്മായീലിനെയാണ് ആക്രമിച്ചത്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ പാലത്തിൽ വെച്ച് രാത്രിയിലായിരുന്നു ആക്രമണം. കല്ല് ഉപയോഗിച്ച് മുഖത്തും തലക്കും അടിക്കുകയായിരുന്നു. തലക്കും മുഖത്തുമായി 20ൽ അധികം സ്റ്റിച്ച് ഉണ്ട്.

മരണവീട്ടിൽ പോയി തിരിച്ചുവരികയായിരുന്നു കെ. ഇസ്മയില്‍. ബസ് സ്റ്റാന്‍ഡിന് സമീപത്തെ പാലത്തിന് ചുവട്ടിലുണ്ടായിരുന്ന രണ്ട് യുവാക്കൾ പണം ചോദിച്ചു. ഇസ്മായിൽ പണം കൊടുക്കാൻ കൂട്ടാക്കിയില്ല. ഇതോടെ ആക്രമിക്കുകയായിരുന്നു. കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button