താരങ്ങള്‍ ഉടക്കി, ആരാധകരും… ഇന്ത്യ- പാകിസ്ഥാന് ക്രിക്കറ്റ് പോരാട്ടം റദ്ദാക്കി…

വന്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നു ഇന്ത്യയുടെ ഇതിഹാസ താരങ്ങളും പാകിസ്ഥാന് ഇതിഹാസ താരങ്ങളും തമ്മിലുള്ള വിരമിച്ചവരുടെ ക്രിക്കറ്റ് പോരാട്ടം റദ്ദാക്കി. ലോക ലെജന്‍ഡ്സ് ചാംപ്യന്‍ഷിപ്പ് (വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്റ്സ്, ഡബ്ല്യുസിഎല്‍) ടൂര്‍ണമെന്റിലെ ഇന്ത്യ- പാക് മത്സരമാണ് ഉപേക്ഷിച്ചത്.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരത്തിലൊരു മത്സരം സംഘടിപ്പിച്ചത് ആരാധകരെ അസ്വസ്ഥരാക്കിയിരുന്നു. വലിയ പ്രതിഷേധവും ഉയര്‍ന്നു. പിന്നാലെ സംഘാടകര്‍ ക്ഷമാപണവുമായി രംഗത്തെത്തി. ഇന്ത്യന്‍ ആരാധകരുടെ വികാരത്തെ മുറിപ്പെടുത്തിയതിനു ക്ഷമാപണം നടത്തുന്നതായി സംഘാടകര്‍ വ്യക്തമാക്കി.
സ്പിന്നര്‍ ഹര്ഭജന് സിങ്, ഓപ്പണര്‍ ശിഖര്‍ ധവാന്, സുരേഷ് റെയ്ന, യൂസുഫ് പഠാന് അടക്കമുള്ള താരങ്ങള്‍ മത്സരത്തിനിറങ്ങാന്‍ വിസമ്മതിച്ചു. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ കടുത്ത ഇന്ത്യാ വിരുദ്ധ നിലപാടുകളുമായി നിലകൊണ്ട മുന്‍ പാക് നായകന് ഷാഹീദ് അഫ്രീദി ഇതിഹാസ പോരാട്ടത്തില്‍ കളിക്കുന്നതാണ് ആരാധകരും താരങ്ങളും പ്രധാനമായി ഉയര്‍ത്തുന്ന പ്രശ്നം.
ഈ മാസം 18 മുതലാണ് ഡബ്ല്യുസിഎല്‍ പോരാട്ടം ആരംഭിച്ചത്. പാകിസ്ഥാന് ചാംപ്യന്‍സും ഇംഗ്ലണ്ട് ചാംപ്യന്‍സും തമ്മിലായിരുന്നു ആദ്യ പോരാട്ടം.