മാവേലിക്കരയിലും എം.ഡി.എം.എ വേട്ട, യുവാവ് പിടിയിൽ.. പിടികൂടിയത് സ്വന്തം തുണിക്കടയിൽ നിന്ന്…
മാവേലിക്കര: മാവേലിക്കരയിലും എം.ഡി.എം.എ വേട്ട. സംഭവത്തിൽ 25കാരൻ പിടിയിലായി. സ്വന്തം തുണിക്കടയിൽ നിന്നാണ് പിടികൂടിയത്. പെരിങ്ങാല നടക്കാവ് വെസ്റ്റ് 46 മെൻസ് ക്ലബ് എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്നാണ് യുവാവിനെ എം.ഡി.എം.എയുമായി പിടികൂടിയത്. സ്ഥാപനത്തിൻ്റെ ഉടമസ്ഥനായ പെരിങ്ങാല നടക്കാവ് ആതിര ഭവനത്തിൽ ഉണ്ണികൃഷ്ണന്റെ മകൻ കിഷോർ കുമാർ (25) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് മാരക ലഹരിമരുന്ന് ഗണത്തിൽ പെട്ട 1.010 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. രാജേഷിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ എസ്.മണിയനാചാരി, ഇൻ്റലിജൻസ് ബ്യൂറോ പ്രീവൻ്റീവ് ഓഫീസർ ഗോപകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബിജു.കെ, ജിയേഷ് ടി, മുഹമ്മദ് മുസ്തഫ ടി, ശ്രീജിത്ത് എക്സൈസ് ഡ്രൈവർ കെ. പി ബിജു എന്നിവർ പങ്കെടുത്തു.