‘കാലു വേദനിച്ചത് കൊണ്ട് ട്രാക്ടറില്‍ കയറി’.. വിശദീകരിച്ച് അജിത്കുമാര്‍…
എഡിജിപി അജിത് കുമാര്‍ ശബരിമലയിലേക്ക് നടത്തിയ വിവാദ ട്രാക്ടര്‍ യാത്രയുടെ ചിത്രങ്ങള്‍ പുറത്തായി.രണ്ട് പഴ്സനല്‍ സ്റ്റാഫുകള്‍ക്കൊപ്പം എഡിജിപി ട്രാക്ടറില്‍ യാത്ര ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ദൃശ്യങ്ങള്‍ തെളിവായി ഉണ്ടായിട്ടും എഡിജിപിയെ പ്രതി ചേര്‍ക്കാതെ ഒത്തുകളിക്കുകയാണ് പൊലീസ്.
അതേസമയം, ട്രാക്ടറില്‍ കയറി ശബരിമലയിലെത്തിയതില് അജിത്കുമാര്‍ ഡിജിപിക്ക് വിശദീകരണം എഴുതി നല്കി.മല കയറുന്ന സമയത്താണ് ട്രാക്ടര്‍ വരുന്നത് കണ്ടതെന്നും നടന്ന് കാലുവേദനിച്ചതിനാല് ട്രാക്ടറില്‍ കയറുകയായിരുന്നുവെന്നും അജിത്കുമാര്‍ വിശദീകരണത്തില്‍ പറയുന്നു.ശബരിമലയിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന പൊലീസിന്റെ ട്രാക്ടറിലാണ് ഈ മാസം 12ന് എഡിജിപി എം.ആര്.അജിത്കുമാര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്കും തിരിച്ചും യാത്ര ചെയ്തുവെന്ന് ശബരിമല സ്പെഷല്‍ കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്.