അടൂരിൽ കോഴികളുമായെത്തിയ പിക്കപ് വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി.. രണ്ടുപേർക്ക്…

പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി നെടുമൺകാവിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു കടയിലേക്ക് ഇടിച്ചു കയറി. അപകത്തിൽ പിക്കപ്പിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം.

കോന്നി ഭാഗത്ത് നിന്നും കലഞ്ഞൂർ ഭാഗത്തേക്ക് കോഴിയുമായി പോയ പിക്കപ്പ് വാഹനമാണ് അപകടത്തിൽ പെട്ടത്. എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരുക്കാൻ പിക്കപ്പ് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ടതെന്ന് പ്രാഥമിക വിവരം. ഈ സമയം കട തുറന്നിരുന്നില്ല. അതിനാൻ വലിയ ദുരന്തം ഒഴിവായി. കടയിലേക്ക് ഇടിച്ച് കയറി പിക്കപ്പ് വാനിന്‍റെ മുൻവശം തകർന്നിട്ടുണ്ട്. മറ്റൊരു വാഹനത്തിൽ കോഴികളെയും കൂടും സ്ഥലത്ത് നിന്നും മാറ്റി.

Related Articles

Back to top button