മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം.. വിരമിച്ച പ്രധാനാധ്യാപകനെതിരെ കേസെടുത്ത് പൊലീസ്…

മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം.വിരമിച്ച പ്രധാനാധ്യാപകനെതിരെ പോക്സോ കേസ്. സ്കൂളിലെ മുൻ പ്രധാനാധ്യാപകനായിരുന്ന നെയ്യൻ അബൂബക്കർ സിദ്ധീഖിനെതിരെയാണ് കൊണ്ടോട്ടി പൊലീസ് പോക്‌സോ കേസെടുത്തത്.2023-25 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സ്കൂളിൽ നടന്ന കൗൺസിലിങിലാണ് സംഭവം പുറത്തായത്. കൊണ്ടോട്ടി സ്വദേശിയായ ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയെന്നും കൊണ്ടോട്ടി പൊലീസ് വ്യക്തമാക്കി.

Related Articles

Back to top button