‘ജഡേജയ്ക്ക് പഠിപ്പിച്ചുകൊടുക്കേണ്ട കാര്യമില്ല…ശുഭ്മാന്‍ ഗില്‍…
ഇന്ത്യക്കെതിരെ ലോര്‍ഡ്‌സ് ടെസ്റ്റില്‍ 22 റണ്‍സിന്റെ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. 181 പന്തില്‍ 61 റണ്‍സുമായി പുറത്താവാതെ നിന്ന രവീന്ദ്ര ജഡേജയുടെ പോരാട്ടവീര്യവും മറികടന്നാണ് ഇംഗ്ലണ്ട് ജയം നേടിയത്. അവസാന ദിനം 193 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ 170ന് എല്ലാവരും പുറത്താവുകയായിരുന്നു. സ്‌കോര്‍: ഇംഗ്ലണ്ട് 387 & 192, ഇന്ത്യ 387 & 170. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി. നാലാം ടെസ്റ്റ് ഈ മാസം 23ന് മാഞ്ച്സ്റ്ററില്‍ ആരംഭിക്കും.
ജഡേജയെ കുറിച്ച് ഗില്‍ പറഞ്ഞതിങ്ങനെ… ”ജഡേജ അനുഭവസമ്പത്തുള്ള താരമാണ്. ജഡേജയെ പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ല. വാലറ്റക്കാര്‍ക്കൊപ്പം മികച്ച പ്രകടനം നടത്താന്‍ ജഡേജയ്ക്ക് സാധിച്ചു. മനോഹരമായിട്ടാണ് അദ്ദേഹം ബാറ്റ് ചെയ്തത്. എത്രത്തോളം ബാറ്റ് ചെയ്യാന്‍ സാധിക്കുമോ, അത്രത്തോളം ചെയ്യുക എന്നത് മാത്രമെ ഞാന്‍ ആഗ്രഹിച്ചൊള്ളൂ.” ഗില്‍ വ്യക്തമാക്കി.


