തിരുവനന്തപുരത്ത് കാണാതായ വയോധിക പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ.. ഒരാൾ പിടിയിൽ…
തിരുവനന്തപുരം നെയ്യാർഡാമിൽ നിന്ന് കാണാതായ വയോധികയെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നെയ്യാർ ഡാം സ്വദേശിയായ സ്ത്രീയുടെ മൃതദേഹം തിരുനെൽവേലിയിലെ ഒഴിഞ്ഞ പറമ്പിൽ നിന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ തിരുനൽവേലി സ്വദേശി വിപിൻ രാജിനെ തമിഴ്നാട് പോലീസ് പിടികൂടി.
സ്ഥിരമായി പള്ളികൾ സന്ദർശിക്കാറുള്ള വയോധിക എങ്ങനെ തമിഴ്നാട്ടിൽ എത്തിയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. തിരുനെൽവേലിയിൽ വച്ച് സഹായം നടിച്ച് പ്രതി ബൈക്കിൽ കയറ്റിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കണ്ടെത്തൽ. കൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
വയോധികയെ കാണാതായതിന് പിന്നാലെ തന്നെ കുടുംബം നെയ്യാർ ഡാം പോലീസിൽ പരാതി നൽകിയിരുന്നു. പക്ഷേ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.പിന്നീട് മൃതദേഹം തിരുനെൽവേലിയിൽ കണ്ടെത്തിയെന്ന് തമിഴ്നാട് പോലീസ് ആണ് കേരള പോലീസിനെ വിവരം അറിയിക്കുന്നത്. തിരുനെൽവേലിയിലെ ഒരാളൊഴിഞ്ഞ പറമ്പിലാണ് വയോധികയുടെ മൃതദേഹം കണ്ടെത്തിയത്.