ആളൊഴിഞ്ഞ മാലിന്യകൂമ്പാരത്തില്‍ വെച്ച് പശുവിനെ ക്രൂരമായി പീഡിപ്പിച്ചു.. പ്രതിയെ വെടി വെച്ചിട്ട് പൊലീസ്…

പശുവിനെ ക്രൂരമായി പീഡിപ്പിച്ച പ്രതിയെ ഏറ്റുമുട്ടലിലൂടെ കീഴ്‌പ്പെടുത്തി പൊലീസ്. നവാഡ റോഡില്‍ താമസിക്കുന്ന റാം ബഹദൂര്‍ ആണ് പിടിയിലായത്. ആളൊഴിഞ്ഞ മാലിന്യകൂമ്പാരത്തിന് സമീപത്ത് നിന്നും പ്രതി പശുവിനെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.ഇതിന്‌റെ ദൃശ്യങ്ങള്‍ മറ്റൊരാള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്ന് പ്രതിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പിന്നാലെ സംഭവം അന്വേഷിക്കാനായി പൊലീസ് സഹാറന്‍പൂരിലെത്തുകയായിരുന്നു

പൊലീസിനെ കണ്ടതോടെ പ്രതി വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ച്ചയായി പ്രതി വെടി വെച്ചതോടെ പൊലീസ് റാം ബഹദൂറിന്‌റെ കാലില്‍ വെടി വെച്ച് പിടികൂടുകയായിരുന്നു. പ്രതിയില്‍ നിന്നും ഒരു പിസ്റ്റളും വെടിയുണ്ടകളും പിടികൂടി.

Related Articles

Back to top button