എറണാകുളത്ത് എംഡിഎംഎയുമായി യുവതിയടക്കം നാല് പേർ പിടിയിൽ…

കൊച്ചി: എറണാകുളത്ത് രണ്ടിടങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 115 ഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് നാല് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. നോർത്ത് കിടങ്ങൂരിൽ 91.17 ഗ്രാം എംഡിഎംഎയുമായി ഒരാളും തൈക്കൂടത്തെ സ്വകാര്യ ലോഡ്ജിൽ നിന്ന് മൂന്ന് പേരെയുമാണ് അറസ്റ്റ് ചെയ്തത്. എറണാകുളം എക്സൈസ് എൻഫോഴ്സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

നോർത്ത് കിടങ്ങൂരിൽ നിന്ന് എഡ്വിൻ ഡേവിസ്(33) എന്നയാളാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 91.17 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. തൈക്കൂടത്ത് സ്വകാര്യ ലോഡ്ജിൽ നിന്നാണ് ലിജിയ മേരി ജോയ്(34), സജിത്ത് ഷാജൻ (29സ്), വിഷ്ണു പ്രഹ്ളാദൻ എന്നിവർ പിടിയിലായത്. ഇവരിൽ നിന്ന് 23.85 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു.

എറണാകുളം എക്സൈസ് എൻഫോഴ്സ്‌മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ കെ.പി പ്രമോദും പാർട്ടിയും ചേർന്നാണ് പരിശോധനകൾ നടത്തിയത്. പ്രിവന്റീവ് ഓഫീസർ സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാംകുമാർ, ശ്രീജിത്ത്.എം.ടി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ നിജ ജോയ്, വിജി ടി.ജി എന്നിവരും കേസുകൾ കണ്ടെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.

Related Articles

Back to top button