തൃണമൂൽ കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തി.. വെടിവെച്ചും വെട്ടിയും….
തൃണമൂൽ കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തി. തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റസാഖ് ഖാനാണ് ബംഗാളിൽ കൊല്ലപ്പെട്ടത്. അക്രമികൾ വെടിവെച്ചും വെട്ടിപ്പരിക്കേൽപ്പിച്ചുമാണ് കൊലപ്പെടുത്തിയത്.വീട്ടിലേക്ക് മടങ്ങുന്നതിനിടെ, കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
കാശിപൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.