കേരള സർവകലാശാലയുടെ അകത്തും പുറത്തും സംഘർഷം.. പ്രതിഷേധവുമായി DYFI, AISF പ്രവർത്തകർ..

കേരള സർവകലാശാലയുടെ അകത്തും പുറത്തും പ്രതിഷേധവുമായി സംഘടനകൾ. സർവകലാശാലയ്ക്കകത്ത് എഐഎസ്എഫ് പ്രവർത്തകരും പുറത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകരുമാണ് പ്രതിഷേധവുമായി എത്തിയത്. എഐഎസ്എഫ് പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് മാറ്റി. പുറത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

രാവിലെ 11 മണിയോടെ സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ സർകലാശാല ആസ്ഥാനത്ത് എത്തിയിരുന്നു. അദ്ദേഹം ഓഫീസിനുള്ളിൽ കയറിയിട്ടില്ല എന്നാണ് വിവരം. താൽകാലികമായി രജിസ്ട്രാറുടെ ചുമതലയേൽക്കാൻ താൽക്കാലിക വിസി സിസ തോമസ് നിയോഗിച്ച മിനി കാപ്പൻ ഇതുവരെ ചുമതല ഏറ്റെടുത്തിട്ടില്ല. മിനിയും യൂണിവേഴ്‌സിറ്റിക്കുള്ളിൽ തന്നെയാണ് ഉള്ളത്. ഇവർ ഇന്നു ചുമതല ഏറ്റെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Related Articles

Back to top button