യൂട്യൂബർ റിൻസിയും സുഹൃത്തും കൊച്ചിയിൽ പിടിയിൽ.. ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ കണ്ടത്….
കൊച്ചിയില്‍ യൂട്യൂബറും സുഹൃത്തും പിടിയില്‍. കോഴിക്കോട് സ്വദേശിനി റിന്‍സി, സുഹൃത്ത് യാസര്‍ അറാഫത്ത് എന്നിവരാണ് പിടിയിലായത്. കൊച്ചി കാക്കനാടിന് സമീപം പാലച്ചുവടുള്ള ഫ്‌ളാറ്റില്‍ നിന്നാണ് റിന്‍സിയേയും സുഹൃത്തിനേയും എംഡിഎംഎയുമായി പൊലീസ് പിടികൂടിയത്.
ഇവരില്‍ നിന്ന് 22.5 ഗ്രാം വരുന്ന എംഡിഎംഎ പിടിച്ചെടുത്തതായാണ് വിവരം. ഇരുവര്‍ക്കുമെതിരെ ലഹരിമരുന്ന് കൈവശംവെച്ചതിന് പൊലീസ് കേസെടുത്തു. സിനിമയുടെ പ്രൊമോഷന്‍ വര്‍ക്കുകള്‍ ഏറ്റെടുത്ത് റിന്‍സി ചെയ്തിരുന്നതായി വിവരമുണ്ട്.
പ്രതികളുടെ ഫ്ലാറ്റിൽ ഇപ്പോഴും പരിശോധന നടക്കുകയാണ്. പ്രതികളും ഇവിടെയാണുള്ളത്. പരിശോധനയ്ക്ക് ശേഷം പ്രതികളെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകും. പിന്നീട് കോടതിയിൽ ഹാജരാക്കും. പ്രതികൾക്ക് എവിടെ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്നടക്കം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.