ബെം​ഗളൂരുവിലെ വൻചിട്ടി തട്ടിപ്പ്….ആലപ്പുഴ സ്വദേശികളായ ദമ്പതികൾ രാജ്യം വിട്ടു…കൂടുതൽ വിവരങ്ങൾ പുറത്ത് …

ബെം​ഗളൂരുവിലെ വൻചിട്ടി തട്ടിപ്പ് കേസിൽ കൂടുതൽ വിവരങ്ങൾ‌ പുറത്തുവിട്ട് പൊലീസ്. ജൂലൈ 3-ന് ബെംഗളുരു രാമമൂർത്തി നഗറിൽ എ&എ ചിട്ട് ഫണ്ട്‍സ് എന്ന കമ്പനിയുടെ ഉടമകളായ ഇരുവരും ടോമിയും ഷൈനിയും ചേർന്ന് 100 കോടി തട്ടിപ്പ് നടത്തിയെന്ന വിവരമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ഇവർ ജൂലൈ 3 ന് തന്നെ രാജ്യം വിട്ടതായി പൊലീസ് വ്യക്തമാക്കുന്നു.

ജൂലൈ 3-ന് കൊച്ചിയിൽ നിന്ന് മുംബൈയിലേക്കും അവിടെ നിന്ന് കെനിയയിലേക്കുമാണ് പോയിരിക്കുന്നത്. മുംബൈ-നെയ്‍റോബി ഫ്ലൈറ്റിനാണ് ഇവർ രക്ഷപ്പെട്ടതെന്നും പൊലീസ് വിശദമാക്കി. ഇതുവരെ 408 പരാതികളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിച്ചിരിക്കുന്നത്. പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുമെന്നും കേസ് സിബിസിഐഡിക്ക് നാളെ കൈമാറുമെന്നും പൊലീസ് അറിയിച്ചു.

Related Articles

Back to top button