കൊച്ചിൻ റിഫൈനറിയിലെ തീപിടുത്തം.. പുക ശ്വസിച്ച മൂന്നു പേർ കുഴഞ്ഞു വീണു…

കൊച്ചിൻ റിഫൈനറിയിൽ ഹൈ ടെൻഷൻ ലൈനിലുണ്ടായ തീപിടുത്തത്തിൽ അയ്യങ്കുഴി പ്രദേശമാകെ പുക വ്യാപിച്ചു. പ്രദേശ വാസികളെ സ്ഥലത്തു നിന്നും മാറ്റിയിട്ടുണ്ട്. പുക ശ്വസിച്ച മൂന്നു പേർ കുഴഞ്ഞു വീണു. നാട്ടുകാർ ബിപിസിഎൽ റിഫൈനറിക്കു മുന്നിൽ റോഡ് ഉപരോധിക്കുന്നുണ്ട്. റിഫൈനറി കവാടവും പ്രദേശവാസികൾ ഉപരോധിച്ചു. റിഫൈനറി ജീവനക്കാർക്കും നാട്ടുകാർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടാതായി റിപ്പോർട്ട് ഉണ്ട്. ഏതാനും പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അമ്പലമുകളിലെ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് യൂണിറ്റിലാണ് അപകടം ഉണ്ടായത്. അഗ്നി രക്ഷാസേന, പൊലീസ്, ആരോഗ്യപ്രവർത്തകർ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടം ഉണ്ടായപ്പോൾ ശക്തമായ പൊട്ടിത്തെറിയുടെ ശബ്‍ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്.

Related Articles

Back to top button