ആപ്പ് വഴി പരിചയപ്പെട്ടു..ഭക്ഷണം കഴിക്കാൻ ഹോട്ടലിലേക്ക് ക്ഷണിച്ചു.. ബില്ല് വന്നപ്പോൾ കണ്ണ് തള്ളി! തട്ടിപ്പ് സംഘം പിടിയിൽ..

ഡേറ്റിഗ് ആപ്പ് വഴി പരിചയപ്പെടുന്ന യുവാക്കളെ കെണിയില്‍ പെടുത്തി പണം തട്ടുന്ന വന്‍ സംഘം മുംബൈയില്‍ പിടിയില്‍. യുവാക്കളെ ഹോട്ടലുകളിലേക്ക് ക്ഷണിച്ച് ഭക്ഷണം കഴിച്ച് മുപ്പതിനായിരം മുതല്‍ രണ്ടു ലക്ഷം വരെ ബില്ലായി നല്‍കിയായിരുന്നു തട്ടിപ്പ്. ഹോട്ടലുകളും ഈ തട്ടിപ്പില്‍ പങ്കാളികളെന്ന് വ്യക്തായതോടെ മുംബൈ പൊലീസ് അന്വേഷണം ഊര്ജ്ജിതമാക്കി

ഡേറ്റിംഗ് ആപ്പുകളിലൂടെ പരിചയത്തിലാവുക, പിന്നീട് ഭക്ഷണം കഴിക്കാൻ ഹോട്ടലുകളിലേക്ക് വിളിക്കുകയും, കഴിച്ചുകഴിയുമ്പോൾ ഭീമമായ തുകയുടെ ബില്ല് നല‍്കുകയുമായിരുന്നു ഇവരുടെ പതിവ്. ഇങ്ങനെ പണം തട്ടുന്ന വലിയ ശൃംഖലയുടെ കണ്ണികളാണ് മുംബൈയില്‍ പിടിയിലായത്. 12 സ്ത്രീകളും 16 പുരുഷന്മാരുമടങ്ങുന്ന സംഘമാണ് മുംബൈ പൊലീസിന്‍ററെ കസ്റ്റഡിയിലുള്ളത്. തട്ടിപ്പ് പുറത്തറിയുന്നത് 26 കാരന്‍റെ പരാതിയിലാണ്. ആപ്പിലൂടെ പരിചയപെട്ട യുവതി ഹോട്ടലില്‍ കൊണ്ടുപോയി ഭക്ഷണം കഴിച്ചപ്പോള്‍ ബില്ലായി വന്നത് 35000 രൂപ. ഇത്ര വരില്ലെന്ന് തര്‍ക്കിച്ചതോടെ മുപ്പതിനായിരമായി കുറച്ചു. ഇതോടെയാണ് യുവാവ് പോലിസിനെ സമീപിക്കുന്നത്.

അന്വേഷണത്തില്‍ യുവതി ഹോട്ടല്‍ ജീവനക്കാരുടെ സഹായത്തോടെ പണം തട്ടുകയാണെന്ന് വ്യക്തമായി. യുപി സ്ദേശിയായ ദിശാ ശര്‍മ്മയെന്ന യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഹോട്ടല്‍ ജീവനക്കാര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് മനസിലായത്. തട്ടിപ്പിന്‍റെ ഒരു വിഹിതം ഹോട്ടലിന് നല്‍കികൊണ്ട് രാജ്യ വ്യാപകമായി പ്രവർത്തിക്കുന്ന സംഘമെന്നാണ് യുവതി നല്‍കിയ മൊഴി. നൂറിലധികം സ്ത്രീകള്‍ മുംബൈയില്‍ മാത്രമുണ്ട്. എല്ലാ ദിവസവും ഡേറ്റിംഗ് ആപ്പുവഴി പരിചയപെടുന്ന പുരുഷന്‍മാരെ ഹോട്ടലുകളിലെത്തിച്ച് തട്ടിപ്പ് നടത്താറുണ്ടെന്നും അറസ്റ്റിലായ മറ്റു യുവതികളും പോലിസിനെ അറിയിച്ചിട്ടുണ്ട്. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് മുംബൈ പൊലീസ്.

Related Articles

Back to top button