കേരള സര്‍വകലാശാല ആസ്ഥാനത്ത് SFI പ്രതിഷേധം.. വിസിയുടെ മുറി കൈയേറാന്‍ ശ്രമം…

കേരള സര്‍വകലാശാലയില്‍ എസ്എഫ്‌ഐ പ്രതിഷേധം. സര്‍വകലാശാല ആസ്ഥാനം വളഞ്ഞ് പ്രവര്‍ത്തകര്‍. പോലീസ് പ്രതിരോധം മറികടന്ന് സെനറ്റ് ഹാളിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറി.

ഗവര്‍ണറും ചാന്‍സലറുമായ രാജേന്ദ്ര ആര്‍ലേകറിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ എത്തിയത്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായെത്തിയത്. വി.സിയുടെ ഓഫീസിലേക്ക് കടക്കാനുള്ള വഴികളെല്ലാം ബലം പ്രയോഗിച്ച് തുറന്നാണ് ഇവര്‍ ഉള്ളില്‍ കടന്നത്.

എസ്എഫ്‌ഐയുടെ പ്രതിഷേധം പ്രതിരോധിക്കാനുള്ള നീക്കം പാളിയതോടെയാണ് പ്രവര്‍ത്തകര്‍ ഉള്ളില്‍ കടന്നത്. സര്‍വകലാശാല കെട്ടിടത്തിന്റെ ജനലുകള്‍ വഴി ചിലര്‍ ഉള്ളില്‍ കടന്ന് വാതിലുകള്‍ തുറന്നാണ് മറ്റുള്ളവരെ ഉള്ളിലേക്ക് കടത്തിവിട്ടത്. കെട്ടിടത്തിനു ചുറ്റും എസ്എഫ്‌ഐയുടെ പ്രവര്‍ത്തകരാണ് ഉള്ളത്.

വിസിയുടെ ഓഫീസിലേക്ക് കടക്കാനുള്ള വഴി പ്രവര്‍ത്തകര്‍ ഉപരോധിച്ചിരിക്കുകയാണ്. ജീവനക്കാരടക്കം ഉള്ളില്‍ കുടുങ്ങിയ അവസ്ഥയിലാണ്. ആര്‍ക്കും പുറത്തേക്ക് പോകാനാകാത്ത സ്ഥിതിയാണുള്ളത്. അതേസമയം പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് കാര്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല.

Related Articles

Back to top button