സർവകലാശാലകൾ ഗവർണർ കാവിവത്ക്കരിക്കുന്നു.. പ്രതിഷേധ മാർച്ചിൽ സംഘർഷം.. ജലപീരങ്കി.. ലാത്തി..

സർവകലാശാലകൾ ഗവർണർ കാവിവത്ക്കരിക്കുന്നുവെന്നാരോപിച്ച് കണ്ണൂരിലും കോഴിക്കോട്ടും വൻ പ്രതിഷേധവുമായി എസ് എഫ് ഐ. കാലിക്കറ്റ് സർവകലാശാലയിലും കണ്ണൂർ സർവകലാശാലയിലും രാവിലെ മുതൽ ആരംഭിച്ച പ്രതിഷേധം സംഘർഷത്തിലേക്ക് എത്തി. രണ്ടിടത്തും പൊലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു. കണ്ണൂർ സർവകലാശാലയിൽ ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ സർവകലാശാലാ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് കയറി കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പൊലീസ് സംഘവും പ്രവർത്തകർക്ക് ഒപ്പം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനുള്ളിലുണ്ട്

Related Articles

Back to top button