നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസ്.. കുറ്റപത്രം സമർപ്പിച്ചു..
നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം. കോഴിക്കോട് അതിവേഗ പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ കൂട്ടിക്കൽ ജയചന്ദ്രൻ ഏക പ്രതിയാണ്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നാലു വയസ്സുകാരിയെ പീഡിപ്പിച്ചു എന്നായിരുന്നു ജയചന്ദ്രനെതിരെയുള്ള കേസ്.