മകളെ അടിക്കുന്നത് കണ്ടപ്പോൾ ഇടപെട്ടു.. തുടർന്ന് ഭാര്യയും ഭർത്താവും തമ്മിലടി.. ഒടുവിൽ കൊലപാതകം…
വഴക്കിനെത്തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്.കൊലപാതകത്തിന് ശേഷം പ്രതി പൊലീസില്‍ കീഴടങ്ങി. ഹരിയാനയിലെ ഗുരുഗ്രാമില്‍ . രാജേന്ദ്ര പാര്‍ക് കോളനിയിലെ താമസക്കാരനായ കേതന് ആണ് ഭര്യ ജ്യോതി (27) യെ കൊലപ്പെടുത്തിയത്. ജ്യോതി മകളെ തല്ലിയതിനെ തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. കേതന് ജെവാർ വിമാനത്താവളത്തിൽ കാർഗോ വിഭാഗത്തിലായിരുന്നു ജോലി.
കേതനും ജ്യോതിയും വിവാഹിതരായിട്ട് ആറു വര്‍ഷം കഴിഞ്ഞു. പ്രണയ വിവാഹമായിരുന്നു. ഇവര്‍ക്ക് രണ്ട് കുട്ടികളാണ് ഉള്ളത്. മകളെ ജ്യോതി അടിക്കുന്നത് കണ്ടപ്പോൾ കേതന് ഇടപെട്ടു. തര്‍ക്കത്തിനിടെ ജ്യോതി കേതനെ അടിച്ചു. തുടര്‍ന്ന് ഷാൾ കഴുത്തില്‍ കുരുക്കി കേതന് ജ്യോതിയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം തുറന്നു പറഞ്ഞു. സംഭവത്തില്‍ കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന്റെ ഭാഗത്തുനിന്നും ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും വിവാഹത്തിന് ശേഷം കുടുംബവുമായി ജ്യോതി അകന്നുകഴിയുകയായിരുന്നു എന്നും പൊലീസ് പറയുന്നു.